---
title: "പിടിക്കില്ലെന്നു വിചാരിച്ചോ? ഹാൻഡ് ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 200 ഗ്രാം സ്വർണവുമായി യുവാക്കൾ പിടിയിൽ"
english_title: "Did you think you wouldn't get caught? Youths caught with 200 grams of gold hidden in handbags and trying to smuggle it"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322199/Did you think you wouldn't get caught? Youths caught with 200 grams of gold hidden in handbags and trying to smuggle it"
published_at: "2025-10-23T21:48:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa557cdf5e5_1000370739.png"
keywords: []
---

# പിടിക്കില്ലെന്നു വിചാരിച്ചോ? ഹാൻഡ് ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 200 ഗ്രാം സ്വർണവുമായി യുവാക്കൾ പിടിയിൽ

> **Lead Summary:** കൊച്ചി :നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 200 ഗ്രാം സ്വർണം പിടികൂടി. അബൂദബിയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികളിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഹാൻഡ് ബാഗിൽ ഒളിപ്പിച്ച രീതിയിലായിരുന്നു സ്വർണം.

## Article Content

കൊച്ചി :നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 200 ഗ്രാം സ്വർണം പിടികൂടി. അബൂദബിയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികളിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഹാൻഡ് ബാഗിൽ ഒളിപ്പിച്ച രീതിയിലായിരുന്നു സ്വർണം.

ഇന്നലെയായിരുന്നു സംഭവം. ഏകദേശം 25 കിലോയോളം സ്വർണമാണ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322199/Did you think you wouldn't get caught? Youths caught with 200 grams of gold hidden in handbags and trying to smuggle it)